Skip to main content
നവകേരള സദസ്സ്; തൃശ്ശൂരിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

നവകേരള സദസ്സ്; തൃശ്ശൂരിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

തൃശ്ശൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പി. ബാലചന്ദ്രന്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെയും നേതൃത്വത്തിലുള്ള സംഘം സദസ്സിന് വേദിയാകുന്ന തേക്കിന്‍ക്കാട് വിദ്യാര്‍ത്ഥി കോര്‍ണര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കും വിധം കൗണ്ടറുകള്‍ ഒരുക്കണം. വേദി സന്ദര്‍ശനത്തിന് ശേഷം എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദ്ദേശിച്ചു. വേദിയിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് കൃത്യമായ പരിഗണന നല്‍കണം. സുരക്ഷാ ക്രമീകരണങ്ങള്‍, തിരക്ക് ക്രമീകരണം, ഭക്ഷണം, ആംബുലന്‍സ് സൗകര്യങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തന സജ്ജീകരണങ്ങളും കൃത്യതയോടെ ഒരുക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. തൃശ്ശൂരിലെ നവകേരള സദസ്സ് വാദ്യഘോഷങ്ങളോടെയും കലാ സാംസ്‌കാരിക പരിപാടികളോടെയും നടത്തുന്നതിനും യോഗം തീരുമാനിച്ചു.

കളക്ട്രേറ്റിലെ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍. മായ, കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ ഷാജന്‍, രാജശ്രീ ഗോപന്‍, സുബി സുകുമാര്‍, സജിത ഷിബു, സതീഷ്‌കുമാര്‍, അഡ്വ. അനീസ് അഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date