Skip to main content

മൃഗസംരക്ഷണ വകുപ്പില്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബര്‍ ഒന്നു മുതല്‍ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റേക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റന്റുമാര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധ സേന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സഹായികളായി അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്തു മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ സഹിതം തദ്ദേശസ്വയംഭരണം സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ ഡിസംബര്‍ 1 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361216.

date