Skip to main content

മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു

 

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള മദ്രസാധ്യപകര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അധ്യാപകര്‍ക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും, 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെന്‍ഷനും ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷക്കായി www.kmtboard.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0495-2966577.

date