Skip to main content

മാലിന്യസംസ്‌കരണത്തിന് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.

കോട്ടയം: മാലിന്യസംസ്‌കരണ രംഗത്തിൽ നിലവിൽ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്‌ളീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാർട്ട്അപ്പുകളെയും ആശയദാതാക്കളെയും ഉൾപ്പെടുത്തി, സാങ്കേതികമികവും സാമൂഹ്യസ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താനായാണ് ഹാക്കത്തോൺ.
 മാലിന്യസംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യം ചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യസംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ, വിഭവ പുനരുപയോഗവും പരിപാലനവും എന്നിങ്ങനെ മുപ്പതിലധികം വിഷയങ്ങളിലാണ് ഹാക്കത്തോണിലൂടെ പരിഹാരത്തിനു ശ്രമിക്കുന്നത്. സ്റ്റാർട്ട്അപ്പുകൾക്കും, സ്ഥാപനങ്ങൾക്കും  ആശയദാതാക്കൾക്കും നൂതനാശയ പരിഹാരങ്ങൾ  ഡിസംബർ 3 വരെ https://kdisc.innovatealpha.org എന്ന വേസറ്റ് മാനേജ്‌മെന്റ് ഹാക്കത്തോൺ പോർട്ടൽ വഴി സമർപ്പിക്കാം.

 

date