Skip to main content

കാവൽ പദ്ധതിയിൽ ഒഴിവ്

കോട്ടയം: വനിതാ-ശിശു വികസന വകുപ്പ്, സംസ്ഥാന ശിശു സംരക്ഷണസമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ട്രാഡ മാങ്ങാനം കോട്ടയം എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ മൂന്നുവർഷ പ്രവർത്തിപരിചയം അഭികാമ്യം. അഭിമുഖത്തിലൂടെയാണു നിയമനം. ഡിസംബർ 13നകം അപേക്ഷിക്കണം. ഫോൺ: 7306694068, ഇമെയിൽ- workwi@gmail.com

 

 

date