Skip to main content

അംഗത്വ ക്യാമ്പയിൻ

കോട്ടയം: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. 18നും 55 വയസിനുമിടയിൽ പ്രായമുള്ള മദ്രസാധ്യാപകർക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടരുന്ന അധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ് പൂർത്തിയാകുമ്പോൾ അംഗത്വകാലാവധിക്കനുസരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകും. വിശദവിവരത്തിന് ഫോൺ: 0495 2966577, വെബ്‌സൈറ്റ്: www.kmtboard.in.

 

date