Skip to main content

പൊതുതെരഞ്ഞെടുപ്പ്: അവലോകനം നടത്തി

കോട്ടയം:  അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക തയാറാക്കൽ, പ്രത്യേക പുന: പരിശോധന എന്നിവയുടെ അവലോകനത്തിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സംഘാംഗങ്ങൾ ജില്ലയിൽ സന്ദർശനം നടത്തി. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വോട്ടർപട്ടികയിലെ കൃത്യത ഉറപ്പുവരുത്തൽ, റാൻഡമൈസേഷൻ, നോഡൽ ഓഫീസർമാരുടെ നിയമനം, പ്രചാരണം, തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായ സി. ശ്യാമള, പി. കൃഷ്ണദാസൻ, സെക്ഷൻ ഓഫീസർ ആർ.വി. ശിവലാൽ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ട്റൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

date