Skip to main content

ഗതാഗത നിയന്ത്രണം

അത്താണി - പുതുരുത്തി റോഡില്‍ പുതുരുത്തി പള്ളി മുതല്‍ മങ്ങാട് വരെയുള്ള ഭാഗത്ത് ഡിസംബര്‍ രണ്ടിന് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ആര്യംപാടം മുതല്‍ മങ്ങാട് വരെയുള്ള റൂട്ടില്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് അത്താണി, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തയ്യൂര്‍ വേലൂര്‍ ചുങ്കം വഴി മുണ്ടത്തിക്കോട് പ്രവേശിച്ച് പോകണം. മങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓള്‍ഡ് എസ്.എച്ച് വഴി പാര്‍ളിക്കാട് - കാഞ്ഞിരക്കോട് നിന്ന് കുന്നംകുളം റോഡിലൂടെ പോകേണ്ടതാണെന്നും വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date