Post Category
നവ കേരള സദസ്സ്; കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടുംബശ്രീ പ്രവര്ത്തകര്ക്കായ് കലോത്സവം സംഘടിപ്പിച്ചു. നവ കേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വിവിധ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാവിരുന്ന് ഒരുക്കി. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിച്ചു. ഒപ്പന, തിരുവാതിര, വടംവലി തുടങ്ങിയ മത്സരങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ക്രൈസ്റ്റ് കോളേജില്‍ നടന്ന ചടങ്ങില്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ എസ്. ജയ റെജി, വെള്ളാങ്ങല്ലൂര്‍ സിഡിപിഒ സിനി, സി.ഡി.എസ് ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments