Skip to main content
നവകേരള സദസ്സ്; ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു  

നവകേരള സദസ്സ്; ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു  

നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു. ദീപ ജ്വാലയുടെ ഉദ്ഘാടനം സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ദീപം തെളിയിച്ച് നിര്‍വഹിച്ചു. നവ കേരള സദസ്സിന്റെ ലോഗോയുടെ മാതൃകയിലാണ് ദീപം തെളിയിച്ചത്. വിശിഷ്ട വ്യക്തികളും ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ലോഗോയുടെ ചുറ്റും അണിനിരന്നു. നവ കേരള സദസ്സിന്റെ തീം സോങ്ങിന്റെ പശ്ചാത്തല സംഗീതത്തില്‍ എല്ലാവരും മെഴുകുതിരി കത്തിച്ച് ഐക്യ കേരള ദീപ ജ്വാലയില്‍ പങ്കാളികളായി.

 മുനിസിപ്പല്‍ മൈതാനത്തില്‍ നടന്ന ദീപ ജ്വാലയില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട ആര്‍.ഡി.ഒയും നവ കേരള സദസ്സ് കണ്‍വീനറുമായ എം.കെ. ഷാജി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ശ്രീകുമാര്‍, നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.ആര്‍. വിജയ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജിഷ ജോബി, എ.ഡി.എ മിനി, മണ്ഡലത്തിലെ മറ്റു പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date