Post Category
നവകേരള സദസ്സ്: ദീപം തെളിയിച്ചു
നവകേരള സദസ്സിന്റെ ഭാഗമായി കുന്നംകുളം നഗരസഭ തലത്തില്‍ ദീപം തെളിയിച്ചു. വൈകീട്ട് നഗരസഭയിലും ബൂത്ത് തലത്തിലുമാണ് നവകേരള സദസ്സ് എന്ന ടൈറ്റിലില്‍ ദീപം തെളിയിച്ചത്. നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, സെക്രട്ടറി വി.എസ്. സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
37 വാര്‍ഡുകളിലും ബൂത്ത് തലങ്ങളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ദീപം തെളിയിച്ചത്. കുടുംബശ്രീ, ആശ, തൊഴിലുറപ്പ് തൊഴിലാളികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments