Post Category
നവകേരള സദസ്സ്: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
കുന്നംകുളം നിയോജക മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നൂറ് പേര്‍ പങ്കെടുത്ത കൈകൊട്ടിക്കളി, പഞ്ചായത്ത് കമ്മ്യൂണിഹാളില്‍ മെഹന്തി ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. കടവല്ലൂര്‍ പഞ്ചായത്തില്‍ നിന്നും പെരുമ്പിലാവ് സെന്ററിലേക്ക് നടത്തിയ മതസൗഹാര്‍ദ്ദം വിളിച്ചോതിയ വിളംബര ജാഥയും ശ്രദ്ധേയമായി.
പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഫൗസിയ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments