ലോക എയ്ഡ്സ് ദിനാചരണം; റെഡ് റിബൺ ദീപം തെളിയിച്ചു
എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എയ്ഡ്സ് ദിനാചരണത്തിന്റെ മുന്നോടിയായി തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രം മൈതാനിയിലെ തെക്കേഗോപുരനടയിൽ റെഡ് റിബൺ ആകൃതിയിൽ ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. രേഖ ഗോപിനാഥ്, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ പി.എ. സന്തോഷ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഓഫീസ്, ജില്ലാ ടി.ബി. സെന്റർ, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും എച്ച്.ഐ.വി. അണുബാധിതരുടെ ക്ഷേമത്തിനായും ബോധവത്ക്കരണത്തിനും സേവനത്തിനുമായും പ്രവർത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments