Skip to main content

ഭരണഘടനാ പ്രസംഗമത്സരം : സമ്മാനദാനം ഡിസംബർ രണ്ടിന്

            ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് കോളജ് വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി സംഘടിപ്പിച്ച ഭരണഘടനാ പ്രസംഗമത്സരത്തിന്റെ (വാഗ്മി-2023) സമ്മാനവിതരണവും ഭരണഘടനാ ദിനാഘോഷത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും ഡിസംബർ രണ്ടിന് ഉച്ചക്ക് 2.30 ന് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ ജസ്റ്റിസ് സി.പ്രദീപ് കുമാർ നിർവഹിക്കും.

പി.എൻ.എക്‌സ്5756/2023

date