Skip to main content

കവിതാലാപന/ചിത്രരചനാ മത്സരം

        വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് വിഭാഗങ്ങളിലാണ് മത്സരം. ഡിസംബർ 22ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. താല്പര്യമുള്ളവർ അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 8നകം ഇമെയിൽ / തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വിലാസംസെക്രട്ടറിവൈലോപ്പിള്ളി സംസ്കൃതി ഭവൻനളന്ദനന്തൻകോട്കവടിയാർ പിതിരുവനന്തപുരം – 3, ഇമെയിൽdirectormpcc@gmail.comബന്ധപ്പെടേണ്ട ഫോൺ: 0471 2311842, മൊബൈൽ: 9744012971.

പി.എൻ.എക്‌സ്5762/2023

date