Skip to main content

മത്സ്യ വില്പനക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍: വനിതാകമ്മിഷന്‍ ഹിയറിങ് ഇന്ന് (ഡിസംബര്‍ 2)

മത്സ്യ വില്പനക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിതാകമ്മിഷന്‍ ഇന്ന് (ഡിസംബര്‍ 2) രാവിലെ 10ന് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും. വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി അധ്യക്ഷയാകും.

അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സി പ്രിന്‍സ്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ എന്നിവര്‍ സംസാരിക്കും. മത്സ്യകച്ചവടക്കാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന നയിക്കും.

മത്സ്യ വില്പ്പനക്കാരായ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള നിയമാവബോധം നല്‍കുകയും ഹിയറിങ്ങില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചു.

date