ആരോഗ്യ വകുപ്പ് ലോക എയ്ഡ്‌സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബില്‍ മേയര്‍ പ്രസന്ന എണസ്റ്റ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാഥിതിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ് വിഷയവതരണവും നടത്തി.
രാവിലെ ഒന്‍പത് മണിക്ക് ഐ എം എ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ബോധവത്ക്കരണ റാലിയോടെയാണ് ദിനാചരണ പരിപാടികള്‍ ആരംഭിച്ചത്. ഡോ. ഡി. വസന്തദാസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ നഴ്‌സിങ് സ്‌കൂളുകള്‍ റാലി മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂള്‍ റാലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ഉപാസന നഴ്‌സിങ് കോളേജ് രണ്ടാം സ്ഥാനവും ബെന്‍സിഗര്‍ നഴ്‌സിങ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 30 ന് കൊല്ലം കെ എസ് ആര്‍ ടി സിയില്‍ ഐകദാര്‍ഢ്യ ദീപം തെളിക്കല്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡെപ്യുട്ടി ഡി എം ഒ ഡോ.സാജന്‍ മാത്യൂസ് എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടപ്പാക്കട വാര്‍ഡ് കൗണ്‍സിലര്‍ കൃപ വിനോദ് റെഡ് റിബണ്‍ അണിയിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. പ്ലാസ പി, എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, എസ്. ശ്രീകുമാര്‍, ഡോ. ഭവില എല്‍, എം സി എച്ച് ഓഫീസര്‍ സിന്ധു, ഡി പി എച്ച് എന്‍ സീന, ദിശ കോ ഓര്‍ഡിനേറ്റര്‍ ഡെനിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments