Skip to main content

ഒരു സമ്മതിദായകന്‍ പോലും ഒഴിവാക്കപ്പെടാതെയുള്ള വോട്ടര്‍ പട്ടിക ലക്ഷ്യം -ജില്ലാ കലക്ടര്‍

സംക്ഷിപ്ത വോട്ടര്‍ പട്ടിക തയ്യാറക്കുമ്പോള്‍ ഒരു സമ്മതിദായകന് പോലും വോട്ട് അവകാശം നിഷേധിക്കപെടുന്നില്ലന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സംസംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024 ന്റെ ഭാഗമായി ചേംബറില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെയും യുവജനങ്ങളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇ ആര്‍ ഓ മാര്‍ ആയ തഹസില്‍ദാര്‍മാര്‍ അതിനായി ക്യാമ്പുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടത്തണം.

വിദ്യാര്‍ഥികളെ ഇലക്ഷന്‍ പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിനായി കോളജുകളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു വരികയാണ്. ഇന്നും നാളെയും (ഡിസംബര്‍ 2, 3) വില്ലേജുകളിലും താലൂക്കുകളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും രേഖയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. നാളെ (ഡിസംബര്‍ 3) ബൂത്ത് അടിസ്ഥാനത്തിലും അവസരം ഉണ്ടാകും. അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

date