Post Category
കൊയ്ത്തുത്സവം സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തിന്റെയും ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേനമത് കുറുങ്ങള്‍ പാടശേഖരത്തിലെ ഒന്നാം വിളയായ നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനകീയാസൂത്രണം 2023-24 വര്‍ഷത്തിലെ ''സമഗ്ര നെല്‍ കൃഷി വികസനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 34 ഹെക്ടര്‍ നിലത്തില്‍ നെല്‍കൃഷി ചെയ്തത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു . ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു അധ്യക്ഷനായി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നിര്‍മ്മലാ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുഉദയന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments