Post Category
അപകടത്തിൽപ്പെട്ട ആൾ മരണപ്പെട്ടു
നവംബർ 9 ന് രാത്രി ഫറൂക്ക് നല്ലൂർ സ്രാങ്ക്പടിയിൽ വെച്ച് റോഡ് ക്രോസ്സ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ 50 വയസ്സ് തോന്നിക്കുന്ന ആൾ നവംബർ 11 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടതായി ഫറൂക്ക് പോലീസ് അറിയിച്ചു.
170 സെ. മീ ഉയരം, ഇരുനിറം, കഷണ്ടിയിൽ നര കലർന്ന മുടി, ചുണ്ടുകളിൽ വെളുത്ത പാട് എന്നിവയാണ് അടയാളങ്ങൾ. വിവരം ലഭിക്കുന്നവർ ഫറൂക്ക് പോലീസുമായി ബന്ധപ്പെടണം.
date
- Log in to post comments