Skip to main content

ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ജില്ലയിലെ ആലുവയിൽ പ്രവർത്തിക്കുന്ന മത്സരപരീക്ഷ പരിശീലന കേന്ദ്രം കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് എന്ന സ്ഥാപനത്തിൽ 2024 ജനുവരി 1 ന് ആരംഭിക്കുന്ന പുതിയ റെഗുലർ ഹോളിഡേ ബാച്ചുകളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്കാണ് 6 മാസം ദൈർഘ്യമുള്ള കോഴ്സു‌കളിലേക്ക് പ്രവേശനം നൽകുന്നത്. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 6 മുതൽ അപേക്ഷ സമർപ്പിക്കാം. 2 ഫോട്ടോ SSLC, +2 സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നേരിട്ടെത്തി അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 20, അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം കോച്ചിങ് സെൻറർ ഫോർ മൈനോരിറ്റി യൂത്ത്, രണ്ടാം നില, കരിം എസ്സ്‌റ്റേറ്റ്, ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം,ബാങ്ക് ജംഗ്ഷൻ, ആലുവ. 0484-2621897, 9497380292, 8547732311,ഇമെയിൽ coachingcenteraluva@gmail.com

date