Skip to main content

സായുധസേന പതാക ദിനാചരണം ഏഴിന്

സായുധ സേന പതാക ദിനാചരണം ഡിസംബർ ഏഴിന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പി. ഉബൈദുല്ല എം.എൽ.എ സായുധ സേന പതാക വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിക്കും. വിമുക്ത ഭടൻമാർക്കും ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായ വിതരണം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ  ഡോ. അസീസും സായുധ സേന പതാക നിധിയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖും നിർവഹിക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 10.30ന്  സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും.

date