Skip to main content

ലോക മണ്ണ് ദിനാചരണം; ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഇന്ന്

ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഇന്ന് (ഡിസംബർ അഞ്ച്) നടക്കും. എടപ്പാൾ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ഡോ. കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷത വഹിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയാകും. സ്‌കൂൾ തലത്തിലുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച  വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദനം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ അംഗം അഡ്വ. പി.പി മോഹൻദാസ് നിർവഹിക്കും. മാലിന്യ മുക്തം നവകേരളം,  വിള പരിപാലനം-നെൽകൃഷി തുടങ്ങിയ വിഷയങ്ങളിൽ സെമിനാറും  കാർഷിക പ്രദർശനം, മണ്ണറിവ്, മണ്ണ് മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും നടക്കും.

date