Skip to main content

അദാലത്ത് നടത്തി

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയ്ിന്റെ ഭാഗമായി അദാലത്ത് നടത്തി. ഗാർഹിക പീഡന നിരോധന നിയമത്തിന്റെ കീഴിൽ വരുന്ന കേസുകളിലാണ് അദാലത്ത് നടത്തിയത്. സബ്ജഡ്ജ് ശാബിർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജില്ലയിൽ കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമത്തിലുള്ള അറിവില്ലായ്മയാണ് പ്രധാന കാരണം. ഇക്കാര്യത്തിൽ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ശിശുവികസന ഓഫീസർ ആശാമോൾ അധ്യക്ഷത വഹിച്ചു. വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി, ഷെൽട്ടർ ഹോം, വൺ സ്റ്റോപ് സെന്റർ, ഫാമിലി കൗൺസിലേഴ്സ് പ്രതിനിധികൾ സംസാരിച്ചു. 11 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇവ തുടർനടപടികൾക്കായി കൈമാറി.

date