വികസന പദ്ധതികൾ ജനകീയമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
ജില്ലയിൽ നടന്നത് 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ
ജനങ്ങളുടെ ആവലാതികൾ പരിഹരിച്ച് വികസന പദ്ധതികൾ ജനകീയമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി ജലജീവൻ മിഷൻ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്. ഈ പദ്ധതി വഴി 36 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞു. ജില്ലയിൽ 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ സമസ്ഥ മേഖലയിലും വികസനങ്ങൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. വിദ്യാഭാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അക്കാദമിക് നിലവാരം ഉയർത്താനും കഴിഞ്ഞു. സർവ്വകലാശാലകളും കോളേജുകളുമെല്ലാം മികവിന്റെ കേന്ദ്രങ്ങളായി. വിദേശത്ത് നിന്ന് വിദ്യാർത്ഥികൾ കേരളത്തിൽ വന്ന് പഠിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുകയാണ്. പഠനത്തിനും ഗവേഷണത്തിനും സർവ്വകലാശാലകൾ ഉയരുകയാണ്.
ആരോഗ്യ രംഗത്തും പശ്ചാത്തല വികസനത്തിലും കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് നവകേള സദസ്സ് മുന്നേറുകയാണ്. നാടിനോട് ചേർന്ന് നിൽക്കുന്ന ജനങ്ങളുടെ വികാരമാണ് നവകേരള സദസ്സിൽ കാണാനാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- Log in to post comments