Skip to main content
മുഖ്യമന്ത്രിക്കായ് അവർ ഒരുക്കി സ്നേഹസമ്മാനം

മുഖ്യമന്ത്രിക്കായ് അവർ ഒരുക്കി സ്നേഹസമ്മാനം

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹസമാനവുമായി സജി തിരുവില്ലാമലയും ആർദ്ര ഹരിദാസും.മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായാണ് രണ്ടുപേരും നവകേരള സദസ്സിൽ എത്തിയത്. അതോടൊപ്പം സ്വന്തമായി വരച്ച ചിത്രങ്ങൾ കൂടി നൽകാൻ സാധിച്ച സന്തോഷത്തിലാണ് ഇരുവരും.

കാപ്പിപൊടിയിൽ വരച്ച മുഖ്യ മന്ത്രിയുടെ ഛായചിത്രമാണ് സജി തിരുവില്ലാമല്ല മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. പെൻസിൽ കൊണ്ട് ഛായാചിത്രം വരച്ചാണ് ആർദ്ര മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയത്.

തിരുവില്ലാമല സ്വദേശിയായ സജീവ് ടി വി ചെറുപ്പം മുതലേ കലകളെയും തന്റെ ജീവിതത്തോട് ചേർത്ത് നിർത്തിയിരിന്നു. ഇതിന് മുൻപും പല സാഹിത്യകാരൻമാരുടെയും നേതാക്കന്മാരുടെയും ചിത്രങ്ങൾ വരച്ചു നൽകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നൂലുകൾ ഉപയോഗിച്ചും പെയിന്റ്, പെൻസിൽ എന്നിവ ഉപയോഗിച്ചും വരകൾ കൊണ്ട് വിസ്മയം തീർക്കാൻ സജീവിന് സാധിച്ചിട്ടുണ്ട്.

ആദ്യമായാണ് മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കുന്നത് എന്നും ഇതിനുമുൻപ് ചേലക്കര എംഎൽഎ കൂടിയായ ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ പാർലമെന്ററി കാര്യം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം വരച്ച് നൽകിയിരുന്നു. താൻ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം നേരിട്ട് നൽകാൻ സാധിച്ച സന്തോഷത്തിലാണ് ആർദ്ര.

അത്താണി ജെ എം ജെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആർദ്ര ഹരിദാസ്. ചെറുപ്പം മുതലേ ചിത്ര രചന ആർദ്രയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ചിത്രരചന കലാകാരി കൂടിയായ അമ്മ ലളിത മകളുടെ കഴിവ് തിരിച്ചറിഞ്ഞ് പൂർണ്ണ പിന്തുണ നൽകി. മുള്ളൂർക്കര കുണ്ടുപറമ്പിൽ വീട്ടിൽ ഹരിദാസിന്റെയും ലളിതയുടെയും മകളാണ് ആർദ്ര. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനിയൻ അഞ്ജിത് ഹരിദാസും ചിത്രം വരയ്ക്കും.

date