Skip to main content

എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യം: മന്ത്രി പി പ്രസാദ്

സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും കർഷകന്റെയും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനായി നിലപാട് സ്വീകരിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി പി പ്രസാദ്. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയിരുന്നു മന്ത്രി.

പട്ടിണിയെ മറച്ച് വെയ്ക്കേണ്ട ഒന്നല്ല, മാറ്റി തീർക്കേണ്ട ഒന്നാണ്. അതിദരിദ്രരെ മോചിപ്പിക്കുക എന്നതാണ് സർക്കാർ നിലപാട്.കേരളത്തിന്റെ ഓരോ മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിലപാടുകൾ എടുക്കുന്നത്. ഇത് നാട് മനസിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവകേരള സദസ്സിന് ലഭിക്കുന്ന ജനസമ്മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

date