Skip to main content
അതിദരിദ്രർ ഇല്ലാത്ത കേരളമായിരിക്കും നവകേരളം: മന്ത്രി എം. ബി രാജേഷ്

അതിദരിദ്രർ ഇല്ലാത്ത കേരളമായിരിക്കും നവകേരളം: മന്ത്രി എം. ബി രാജേഷ്

അതിദരിദ്രർ ഇല്ലാത്ത കേരളമായിരിക്കും നവ കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർവ്വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളുടെ ഉന്നമനത്തിന് മൈക്രോ പ്ലാനുകൾ സമയബന്ധിതമായി തയ്യാറാക്കിയാണ് പുനരധിവാസം ഉറപ്പാക്കുക. 2025 നവംബർ ഒന്നിന് ഇന്ത്യയിൽ അതിദരിദ്രർ ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. മാത്രമല്ല നവകേരളം എന്ന ആശയത്തിന് മാലിന്യം ഇല്ലാത്ത കേരളം എന്നും ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അനവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട്.

എന്നാൽ നവകേരള നിർമ്മിതിക്ക് പ്രതിബന്ധം ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾ ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിന്റെ നികുതി വിഹിതം 3.8 ശതമാനത്തിൽ നിന്ന് 1.9 ആയി വെട്ടികുറച്ചു. കേരളത്തിന്റെ വായ്പ പരിധിയും കുറച്ചു. റവന്യൂ കമ്മിയും ചുരുക്കി. എന്നാൽ മറ്റു സംസ്ഥാനങ്ങൾക്ക് പരിധിയില്ലാതെ പണം അനുവദിക്കുന്നുമുണ്ട്.

കേരളത്തിന്റെ സമ്പദ്ഘടന അസാമാന്യമായ രീതിയിൽ സർക്കാർ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഈ പ്രതിസന്ധിയിലും സംസ്ഥാനം തലയുയർത്തി നിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

date