Skip to main content

ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര

നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുടയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി. ഡിസംബർ 6നാണ് നവകേരള സദസ്സ് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ എത്തുന്നത്. ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ലളിതാ ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യാ നൈസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, കെ ആർ ജോജോ, ലതാ സഹദേവൻ, സീമ പ്രേം രാജ്, ടി വി ലത, തഹസിൽദാർ കെ ശാന്തകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കാളികളായി.

date