Skip to main content
സമഗ്രപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും രജിസ്ട്രേഷനും ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

സമഗ്ര പദ്ധതി; ജില്ലാതല  ഉദ്ഘാടനവും രജിസ്ട്രേഷനും 

കോട്ടയം: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കണോമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും രജിസ്ട്രേഷനും നടന്നു. അഭ്യസ്തവിദ്യരായ ഭിന്നശേഷി വിഭാഗത്തിൽപെട്ട തൊഴിൽ അന്വേഷകർക്കായുള്ള പ്രത്യേക വിജ്ഞാന പദ്ധതിയാണ് സമഗ്ര.

ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പാലാ സ്നേഹാര സ്പെഷൽ സ്‌കൂളിലെ ബി.എം. റൂബി മോളെ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ കേരളാ നോളജ് ഇക്കണോമി മിഷൻ ഡി.പി.എം കെ.ജി. പ്രീത, കമ്മ്യൂണിറ്റി അംബാസഡർ പി.എൻ. അർച്ചന, സ്പെഷൽ സ്‌കൂൾ അധ്യാപിക കുഞ്ഞുമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.

 

date