Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

ആലപ്പുഴ: ശബരിമല മണ്ഡലകാലം പ്രമാണിച്ച് ചെങ്ങന്നൂരിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകയുടമകള്‍ക്ക് താക്കീത് നല്‍കി. ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ കൂടുതല്‍ പണം വാങ്ങരുതെന്നും കളക്ടര്‍ നിശ്ചയിച്ചിട്ടുള്ള വിലവിവരപ്പട്ടിക വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സൂസന്‍ ചാക്കോ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ യു. അല്ലി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍, ബി. ശിവശൈല എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

date