Skip to main content
ഹരിത കര്‍മ്മ സേനയ്ക്ക് മെറ്റല്‍ ട്രോളി നല്‍കി

ഹരിത കര്‍മ്മ സേനയ്ക്ക് മെറ്റല്‍ ട്രോളി നല്‍കി

ആലപ്പുഴ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിയപുരം ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി. ട്രോളികളുടെ വിതരണോദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍ നിര്‍വഹിച്ചു. 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 വാര്‍ഡുകള്‍ക്കാണ് ട്രോളികള്‍ കൈമാറിയത്.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ലത്തീഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ ജയചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ജോസഫ് എബ്രഹാം, ജഗേഷ്, പ്രീത ബിനീഷ്, സുമതി, സെക്രട്ടറി സിന്ധു ബാലകൃഷ്ണന്‍, വി.ഇ.ഒ ശരത്, ഐ.ആര്‍.ടി.സി. കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date