Skip to main content

ഹരിത കര്‍മ്മ സേനക്ക് ട്രോളി കൈമാറി

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ഹരിത കര്‍മ്മ സേനക്ക് ട്രോളികള്‍ വാങ്ങി നല്‍കി. ട്രോളികളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് മിനി മന്‍മഥന്‍ നായര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്ല്യാക്കല്‍, സ്റ്റന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ സതിയമ്മ അരവിന്ദാക്ഷന്‍, സ്മിത രാജേഷ്, സെക്രട്ടറി ബിജു കെ, അസിസ്റ്റന്റ് സെക്രട്ടറി ലീനാ കെ നായര്‍, വി.ഇ.ഒ സുമ, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date