Post Category
വോട്ട് വര്‍ത്തമാനം ഇന്ന്
ആലപ്പുഴ: സമ്മറി റിവിഷന്‍ 2024നോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (5) രാവിലെ 10.30ന് എസ്.ഡി കോളേജിലും 11.30ന് സെന്റ് ജോസഫ് കോളേജിലും വോട്ട് വര്‍ത്തമാനം നടത്തും.
ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനാധിപത്യ പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ല തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ്പ് നോഡല്‍ ഓഫീസറുടെയും ജില്ലാ ലിറ്ററസി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.
ഇതോടൊപ്പം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 17 വയസ്സ് പൂര്‍ത്തിയായര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം (പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, വിലാസവും വയസും തെളിയിക്കുന്ന രേഖകള്‍, കുടുംബത്തിലെ ആരുടെയെങ്കിലും വോട്ടര്‍ ഐ.ഡി) നേരിട്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
date
- Log in to post comments