Skip to main content

മുഖ്യമന്ത്രിയുടെ വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗ്: വര്‍ക്ക്‌ഷോപ്പ് ഇന്ന് (നവംബര്‍ 25)

സംസ്ഥാനത്തു നടപ്പാക്കുന്ന പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി നിരീക്ഷണത്തിനുമായി തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ വെബ് പോര്‍ട്ടല്‍ ലോഞ്ചിങ്ങിനു മുന്നോടിയായുള്ള വര്‍ക്ക്‌ഷോപ്പ് ഇന്ന് (നവംബര്‍ 25) ഐഎംജിയിലെ പദ്മം ഓഡിറ്റോറിയത്തില്‍ നടക്കും. വര്‍ക്ക്‌ഷോപ്പില്‍ സെക്രട്ടേറിയറ്റിലെ  ബന്ധപ്പെട്ട വകുപ്പിലെ നോഡല്‍ ഓഫീസറും അതത് ഭരണ വകുപ്പിന്‍ കീഴിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രമുഖ പദ്ധതികള്‍ക്ക് ഓരോന്നിനും ഓരോ ഓഫീസറും നവകേരളം കര്‍മപദ്ധതിയിലെ ഓരോ മിഷനില്‍ നിന്നും  ഓരോ ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയില്‍ നിന്നും ഓരോ ഓഫീസര്‍ വീതവും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്ന് ആസൂത്രണണ- ധനകാര്യ വകുപ്പ് ഡയറകടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5000/17

date