ബിം, ജിസ് പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. ബിടെക് സിവിൽ/ബി ആർക്ക് യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന പരിശീലന പരിപാടിയാണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്. ബിടെക് സിവിൽ/ബി ആർക്ക്, ഡിപ്ലോമ സിവിൽ, ബിഎ ജോഗ്രഫി,സയൻസ് ബിരുദദാരികൾ എന്നിവർക്ക് ജി ഐ എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം തേടാം. ഡിസംബർ 26 ആണ് അപേഷിക്കാനുള്ള അവസാന തീയതി. അപേക്ഷ ഓൺലൈൻ മുഖേനയോ, സ്ഥാപനത്തിൽ നേരിട്ട് ഹാജരായോ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങൾക്ക് 8078980000 വെബ്‌സൈറ്റ് - www.iiic.ac.in
പി.എൻ.എക്‌സ്. 5807/2023
- Log in to post comments