Skip to main content

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം - 2023

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം കൊല്ലം അഷ്ടമുടിക്കായലില്‍ ഡിസംബര്‍ ഒമ്പതിന്. 9 ചുണ്ടന്‍വളളങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ചെറുവളളങ്ങളുടെ മത്സരവും നടക്കും. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. വഞ്ചിപ്പാട്ട് മത്സരം, കവിയരങ്ങ്, സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാകും.  

ഡിസംബര്‍ 8ന് എസ് ബി ഐ യുടെ സഹകരണത്തോടെ കരുനാഗപ്പളളി മുതല്‍ കൊല്ലം ബോട്ട് ജെട്ടിവരെ മാരത്തോണ്‍ നടത്തും. ഇന്‍ഡ്യന്‍ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററുകളുടെ പ്രദര്‍ശനവും നടത്തും. ജലമേള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യഅതിഥിയായി എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ബാലകൃഷ്ണന്‍ മണികണ്ഠന്‍ പങ്കെടുക്കും.

വളളംകളിയോട് അനുബന്ധിച്ച് ഡിസംബര്‍ 7,8 തീയ്യതികളിലായി സംഘടിപ്പിക്കുന്ന മിനി മാരത്തോണ്‍, വടംവലി തുടങ്ങിയ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ - ഫോണ്‍ നമ്പര്‍ - 9446040546, 9847191791.

date