Post Category
പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി ഡിസംബര്‍ 12 മുതല്‍ 16 വരെ പരിശീലനപരിപാടി സംഘടിപ്പിക്കും കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info ല്‍ ഡിസംബര്‍ ആറിനകം അപേക്ഷിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് : ജനറല്‍ - റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ - 1500; എസ് സി / എസ് ടി - റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ - 1000. ഫോണ്‍ 0484 2550322, 0484 2532890, 9605542061.
date
- Log in to post comments