Post Category
നിമവിര ബോധവത്ക്കരണവും വിത്ത് വിതരണവും
കേരള കാര്‍ഷികസര്‍വകലാശാലയുടെയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുഴവിയോട് ഉരുകൂട്ടത്തില്‍ പച്ചക്കറി വിത്തുകളുടെയും ജീവാണു കീടനാശിനിയുടെയും വിതരണംനടത്തി. ഉദ്ഘാടനം വാര്‍ഡ് അംഗം സന്തോഷ് നിര്‍വഹിച്ചു.
തിരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് കുരുമുളക് തൈകള്‍, ജീവാണു കീടനാശിനി, പച്ചക്കറി വിത്തുകള്‍ എന്നിവ വിതരണം ചെയ്തു. ഡോ ആര്‍ നാരായണ, ഡോ നിഷ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കുളത്തൂപ്പുഴ കൃഷി ഓഫീസര്‍ മേഘ, അസിസ്റ്റന്റ് ഓഫീസര്‍ അനീഷ്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments