Post Category
ലൈബ്രറി കൗണ്‍സില്‍ യു പി ജില്ലാതല വായനമത്സരം വിജയികള്‍
ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച ജില്ലാതല വായനമത്സരത്തില്‍ ഒന്നാം സ്ഥാനം കൊട്ടാരക്കര താലൂക്കിലെ കോട്ടുക്കല്‍ പി.ജി സ്മാരക ഗ്രന്ഥശാലയിലെ അഭിഷേകയ്ക്ക്. രണ്ടാംസ്ഥാനം പുനലൂര്‍ താലൂക്കിലെ കരുകോണ്‍ ദേശസേവിനി വനിതാസമാജം ലൈബ്രറിയിലെ നിരണ്‍മയ ഉണ്ണിത്താന്. മൂന്നാം സ്ഥാനം കൊല്ലം താലൂക്കിലെ തലക്കുളം സൗഹൃദ ഗ്രന്ഥശാലയിലെ ഇളയും കുന്നത്തൂര്‍ താലൂക്കിലെ പുന്നമൂട്, പി.കെ.രാഘവന്‍ ലൈബ്രറിയിലെ ഐശ്വര്യയും പങ്കിട്ടു.
ഒന്നാം സമ്മാനമായി 2,500 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനമായി 2,000 രൂപയും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായി 1,500 രൂപയും പ്രശസ്തിപത്രവും നല്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു.
date
- Log in to post comments