ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കും.. പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. പ്രായപരിധി 21-35 യോഗ്യത: ബിരുദവും ആറുമാസത്തില്‍ കുറയാത്ത പി. എസ്. സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്.
സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് കാര്‍ഡുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നിയമനകാലാവധി ഒരു വര്‍ഷം. സേവനം തൃപ്തികരമാണെങ്കില്‍ കാലയളവ് ഒരുവര്‍ഷത്തേക്ക്കൂടി ദീര്‍ഘിപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഡിസംബര്‍ 23 വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794996.
- Log in to post comments