Skip to main content

കായികക്ഷമതാപരീക്ഷ

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്‍ഡ്യ റിസര്‍വ് ബെറ്റാലിയന്‍-കമാന്‍ഡോ വിങ്) (കാറ്റഗറി നം.136/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും കൊല്ലം എസ് എന്‍ കോളജ് ഗ്രൗണ്ടിലും കൊട്ടിയം എന്‍ എസ് എസ് കോളജ് ഗ്രൗണ്ടിലും ഡിസംബര്‍ 11 മുതല്‍ 16വരെ രാവിലെ അഞ്ച് മുതല്‍ നടത്തും. കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗികൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഗ്രൗണ്ടില്‍ എത്തണം. വ്യക്തിഗത മെമോ അയക്കില്ലെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0474 2743624.

date