Skip to main content

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വാർഷികം: പൊതുസമ്മേളനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും

        കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 9 ന് വൈകിട്ട് 5ന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. കേരള ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. കെ.എ.ടി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം അദ്ധ്യക്ഷത വഹിക്കും. സുപ്രിംകോടതി മുൻ ജഡ്ജിയും കേരള ലോകായുക്തയുമായ
ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയാകും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. മനു എസ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. റ്റി.എ ഷാജി, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ  സംസാരിക്കും.

പി.എൻ.എക്‌സ്5834/2023

date