Skip to main content

സുതാര്യതയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്ര: മന്ത്രി വി. അബ്ദുറഹിമാന്‍

 

സുതാര്യതയില്‍ ഊന്നിയ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ആലുവ മണ്ഡലത്തിലെ നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാസര്‍ഗോഡ് നിന്ന് ആരംഭിച്ച നവ കേരള സദസ്സ് പര്യടനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ ആണ് നേരില്‍ കണ്ട് സംവദിക്കാന്‍ കഴിഞ്ഞത്. നവ കേരള സൃഷ്ടിക്കാവശ്യമായ നിരവധി ക്രിയാത്മക നിര്‍ദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നത്.  ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മന്ത്രിസഭ ആകെ ജനങ്ങളെ കേള്‍ക്കുന്നതിന് ഓരോ നിയോജക മണ്ഡലങ്ങളിലും എത്തുന്നത്.

ജനങ്ങളും സര്‍ക്കാരും തമ്മില്‍ അന്തരം പാടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ 70 ശതമാനം ഫയലുകളും തീര്‍പ്പാക്കി. തുടര്‍ന്ന് താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിച്ചു. അതുവഴി ലഭിച്ച 65 ശതമാനം പരാതികളും പരിഹരിച്ചു. പിന്നീട് തീര സദസും വന സൗഹൃദ സദസും സംഘടിപ്പിച്ചു. ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ തല അവലോകനം നടത്തി. ഏറ്റവും അവസാനം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

സമാനതകളില്ലാത്ത മുന്നേറ്റമാണ് സമഗ്ര മേഖലകളിലും കേരളം കൈവരിച്ചിട്ടുള്ളത്.
കൃത്യമായ വികസന നയത്തിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.  ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കാന്‍ സര്‍ക്കാരിനായി. കായിക മേഖലയില്‍ മാത്രം 1766 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് യഥാര്‍ഥ്യമാക്കിത്. ദേശീയപാത വികസനവും തീരദേശ റോഡും, മലയോര ഹൈവേയും ജലപാതയുമെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുകയാനെന്നും അദ്ദേഹം പറഞ്ഞു.

date