Skip to main content

നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തു: മന്ത്രി വി.എന്‍ വാസവന്‍

 

നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും  വേദിയില്‍ ഇരമ്പിയെത്തുന്ന ജനസാഗരം സംഘാടകരെ പോലും അദ്ഭുതപ്പെടുത്തുന്നുവെന്ന്  സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആലുവ നിയോജക മണ്ഡലത്തില്‍ നടന്ന നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരുത്തിന്റെയും കര്‍മ്മശേഷിയുടെയും പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയന്‍ മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്ത നവകേരള സദസിന്റെ വേദികളില്‍ വമ്പിച്ച ജനപ്രവാഹമാണ് ദൃശ്യമാകുന്നത്. 

വികസന പ്രവര്‍ത്തനങ്ങളാല്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന  കേരളീയം പരിപാടി ലോകശ്രദ്ധ നേടിയത്  മലയാളികള്‍ക്ക് അഭിമാനമാണ്. 

2025 ല്‍ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു ദരിദ്ര കുടുംബം പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. കേരളത്തില്‍ അതിദരിദ്രരുടെ നിരക്ക് 0.71 ശതമാനമാണ്. 60,006 കുടുംബങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് അതിദരിദ്രരായി ഉള്ളത്.

നാല് ലക്ഷത്തിലധികം വീടുകള്‍ സാക്ഷാത്കരികരിച്ച് ലൈഫ് ഭവന പദ്ധതി, ഒരുലക്ഷം സംരംഭങ്ങള്‍, നിരവധി തൊഴില്‍ അവസരങ്ങള്‍,  26 പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി, ഗെയില്‍ പദ്ധതി, കേരളത്തിന്റെ അഭിമാനമായ തീരദേശ, മലയോര ഹൈവേ,  ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ,  പാവപ്പെട്ടവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചു നടപ്പിലാക്കിയ കെ ഫോണ്‍, കേരളത്തിലെ പ്രകാശപൂരിതമാക്കുന്ന കൂടംകുളം വൈദ്യുതി നിലയം, വിഴിഞ്ഞം പദ്ധതി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, സയന്‍സ് പാര്‍ക്ക്, തൊഴില്‍ദായകര്‍ സൃഷ്ടിക്കുന്ന പുത്തന്‍ സംരംഭങ്ങളുമായി ആസാപ് തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

date