Skip to main content

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ നയം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ നയമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ആലുവ നിയോജക മണ്ഡലതല നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാടിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളുമായി സംവദിക്കേണ്ടത് അത്യാവശ്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് അത് ഏറെ ഗുണം ചെയ്യും. അത്തരത്തില്‍ നോക്കിയാല്‍ വലിയ ചുവടുവയ്പാണ് നവ കേരള സദസ്.

ക്ഷേമ പെന്‍ഷന്‍ 60 ലക്ഷത്തില്‍ പരം ആളുകള്‍ക്കാണ് കേരളത്തില്‍ നല്‍കുന്നത്. 2.8 ലക്ഷം പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 3.5 ലക്ഷത്തില്‍ പരം പേര്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നല്‍കി. സമ്പൂര്‍ണ്ണമായി എല്ലാവര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 18 ലക്ഷത്തോളം പേര്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനും അവരുട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ലോക കേരള സഭ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രതിപക്ഷം അതും ബഹിഷ്‌കരിച്ചു. കേരളത്തിന്റെ പെരുമ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച കേരളീയം പരിപാടി വന്‍ വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

date