Skip to main content

ആലുവയിലെ നവകേരള സദസ് വേദിയില്‍ ആവേശം നിറച്ച് ബാന്‍ഡ് മേളവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ആലുവയിലെ നവകേരള സദസ് വേദിയില്‍ ആവേശം നിറച്ച് ബാന്‍ഡ് മേളവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍. കാലടി മാണിക്യമംഗലം സെന്റ് ക്ലെയര്‍ ഓറല്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് ബാന്‍ഡ് മേളം അവതരിപ്പിച്ചത്.

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 20 പേര്‍ അടങ്ങുന്ന സംഘമാണ് വേദിയെ പ്രകമ്പനം കൊള്ളിച്ച് ബാന്‍ഡ് മേള പ്രകടനം കാഴ്ചവച്ചത്. നിറ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികളെ  വേദി വരവേറ്റത്.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫിന്‍സിറ്റയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

ഇതിനു പുറമെ വേദിയില്‍ നിരവധി കലാപരിപാടികളും അരങ്ങേറി. ബാബു പള്ളാശേരി അവതരിപ്പിച്ച ഒറ്റയാള്‍ നാടകം 'കുടമാറ്റം', വിദ്യാധിരാജ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം, തിരുവാതിര, മാപ്പിളപാട്ട്, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമൂഹഗാനം, എസ്. എന്‍. ഡി. പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ നവ കേരള സദസില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഏറെ ആസ്വാദ്യകരമായി.

date