Skip to main content

മുഖ്യമന്ത്രിക്ക് സ്നേഹ സമ്മാനവുമായി വടക്കേക്കര ബഡ്സ് സ്കൂൾ വിദ്യാർഥികൾ

 

പറവൂർ മണ്ഡലതല നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹ സമ്മാനം നൽകി വടക്കേക്കര ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ. 40 സെൻ്റി മീറ്റർ വിസ്തീർണമുള്ള ക്യാൻവാസിൽ കറുത്ത നൂലുകൊണ്ട് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥി സി.എസ് വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ മുഖ്യമന്ത്രിയുടെ ചിത്രമാണ് കുട്ടികൾ സമ്മാനമായി നൽകിയത്.

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനമായി ത്രെഡ് ആർട്ട് വർക്ക് ഒരുക്കിയത്.

date