Skip to main content

 താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പിലെ ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളിലെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. കൗമാരഭൃത്യം മെഡിക്കല്‍ ഓഫീസര്‍- ബി എ എം എസ് - എംഡി, വയോ അമൃതം മെഡിക്കല്‍ ഓഫീസര്‍ - ബി എ എം എസ്, തെറാപ്പിസ്റ്റ് തസ്തികയില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ പഠിച്ച ഒരു വര്‍ഷ ആയുര്‍വേദതെറാപ്പിസ്റ്റ് കോഴ്സ് എന്നിങ്ങനെയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന്  രാവിലെ 10.30ന് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍(ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 04862-232318

 

date