ആദിവാസികള്‍ക്ക് അവശ്യരേഖകള്‍ ലഭ്യമാക്കി എ ബി സി ഡി
ജനനസര്‍ട്ടിഫിക്കറ്റുപോലും ഇല്ലാതിരുന്ന ആദിവാസി വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് അടക്കം ലഭ്യമാക്കി അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷന്‍ (എ ബി സി ഡി )പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അച്ഛന്‍കോവില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നടത്തിയ പരിപാടി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 84 പേര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ്, 47 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, 24 പേര്‍ക്ക് തൊഴില്‍കാര്‍ഡ്, 37 പേര്‍്ക്ക് ബാങ്ക് അക്കൗണ്ട്, 87 പേര്‍ക്ക് ഇലക്ഷന്‍ ഐ ഡി, 22 പേര്‍ക്ക് ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ 519 പേര്‍ക്ക് വിവിധ രേഖകള്‍ ലഭ്യമാക്കി. കൂടാതെ 20 പേര്‍ക്ക് ഇവ ഡിജിറ്റല്‍ ലോക്കറിലാക്കി സൂക്ഷിക്കാനും സൗകര്യമൊരുക്കി.
ആനുകൂല്യങ്ങള്‍ കാലതാമാസം കൂടാതെ പട്ടികവര്‍ഗക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക് ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്നതിന് സഹായിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. പൈലറ്റാകന്‍ ആഗ്രഹിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥിനിയെ അതിന് പ്രാപ്തയാക്കാന്‍ ഗ്രാന്റ് നല്‍കിയ വിവരം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യന്‍ വനിതാ എ ടീം ക്രിക്കറ്റ് ക്യാപ്റ്റനായി മിന്നുമണിയെന്ന പെണ്‍കുട്ടി വളര്‍ന്നുവന്നതും മാതൃകയാക്കണം. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും കലക് ടര്‍ ഓര്‍മിപ്പിച്ചു.
- Log in to post comments